ഇയ്യോബ്ബിനെ പോൽ

ഇയ്യോബ്ബിനെപോൽ ഞാൻ കാണുന്നു

എന്‍റെ കണ്ണാൽ ഞാൻ കണ്ടിടുന്നു

വിശ്വാസത്താൽ ഞാൻ കണ്ടിടുന്നു

എന്‍റെ പ്രിയന്റെ പൊന്നുമുഖം

 

ലോകം എനിക്കെതിരായി മാറിടും

ഞാനൊട്ടും പിന്മാറുകയില്ല

ദൈവത്തിലെന്നും ആശ്രയിച്ചിടും

അന്ത്യത്തോളം പൂർണമായി

 

എല്ലാം നഷ്ടമായി തീർന്നിടിലും

തൻ കൃപ എന്മേൽ ഉള്ളതിനാൽ

നഷ്ട്ടങ്ങൾ എല്ലാം ലാഭമായി മാറും

പൂർണമായി വിശ്വസിച്ചാൽ

 

കണ്ടിടുന്നു ഞാൻ കണ്ടിടുന്നു

നാഥൻ ചെയ്ത നന്മകളെ

ആർക്കും കെടുത്തുവാൻ ആവുകയില്ല

ദൈവമെൻ ചാരയുണ്ട്....


06- അവന്‍ കൃപ - ഇയ്യോബ്ബിനെപോൽ

 


Song : Iyobine Pol

Lyrics : Hephziba Jacob

Music Director : Jetson Sunny

Vox : Jetson Sunny

BGM : Samuel Triton

Mixing, Mastering : Suresh Valiyaveedan

Studio : Pattupetty, Chengannoor  

Album : Avan Krupa

Production : Rafa Media International

Release : 26 December 2016

 

Youtube Video Link - https://goo.gl/DnDXio