കൂരിരുൾ നിറഞ്ഞ ലോകത്തിൽ

കൂരിരുൾ നിറഞ്ഞ ലോകത്തിൽ

തേജസ്സായി ദേവാ നീ വന്നു

സ്തുതി മഹിമ കർത്താവിന്നു

 

നിഷ്കളങ്കയാഗമായ് ക്രൂശിലെൻ പരൻ

അമൂല്യരക്തമേകി മുക്തി മാർഗ്ഗമായ്

എന്തു ഞാനിതിന്നു ബദലായേകിടും പ്രഭോ!

സ്തുതി മഹിമ കർത്താവിന്നു

 

മൃത്യുവെ തകർത്തു ഹാ! എന്തൊരത്ഭുതം

ഭീതിപോക്കി പ്രീതിയേകിയുള്ളത്തിൽ

താതൻ ചാരേ പക്ഷവാദം ചെയ്‌വതും നീയേ

സ്തുതി മഹിമ കർത്താവിന്നു

 

ഗാനം പാടി വാഴ്ത്തിടും മോദമോടെ ഞാൻ

വൻകടങ്ങൾ നിൻ കരങ്ങൾ തീർത്തതാൽ

വാനിൽ വേഗം വന്നിടും നിന്നന്തികേ ചേർപ്പാൻ

സ്തുതി മഹിമ കർത്താവിന്നു.