യുദ്ധത്തിനു യുദ്ധത്തിനു

യുദ്ധത്തിനു യുദ്ധത്തിനു

കേൾക്ക കാഹളം

ശക്തിയോടു ധ്വനിക്കുന്നു

സൈന്യം കൂടണം

 

യേശുക്രിസ്തു രാജാവാകും

സർവ്വഭൂമിയിൽ

സേവകരാം നാമും കൂടെ

വാഴും തേജസ്സിൽ

 

ക്രൂശിൻ കൊടിക്കീഴിൽ എങ്ങും

ജയം കൊള്ളും നാം

വാശിയിൽ എതിർക്കുന്നവൻ

വീഴും നിശ്ചയം

 

സാത്താൻ തൻമാസൈന്യം കൂട്ടി

എതിർ നിൽക്കുമോ?

യേശുനാമം കേട്ടിട്ടവർ

ഓടിയില്ലയോ?

 

മായഭക്തി ലോകയുക്തി

അല്ല ആശ്രയം

ദൈവാത്മാവും ദൈവവാക്കും

അത്രേ ആയുധം

 

കാഹളങ്ങളെ നാം ഊതി

അട്ടഹസിക്കും

അപ്പോൾ ഇരുട്ടിന്റെ കോട്ട

താനേ വീണിടും

 

നീതിസൂര്യൻ ശോഭയോടുദിക്കും

ഉള്ളത്തിൽ

പാടിക്കൊണ്ടനേകർ വരും

ജീവ വഴിയിൽ

 

ഭൂമിയുടെ അറ്റത്തോളം

സർവ്വസൃഷ്ടിയും

ദൈവത്തിൻ മഹത്വം കണ്ടു

വീണു കുമ്പിടും

 

ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!

സ്തുതി സ്തോത്രവും

എന്നെന്നേക്കും ദൈവത്തിന്നും

പുത്രനാത്മന്നും.

V.N