യോർദ്ദാൻ നദിതീരം കവിയുമ്പോൾ

യോർദ്ദാൻ നദിതീരം കവിയുമ്പോൾ മനമേ

ഓളങ്ങൾ കണ്ടുനീ കലങ്ങണ്ടാതെല്ലുമേ

 

വെള്ളം പെരുകിയാലുള്ളം പതറേണ്ട

വല്ലഭനേശു നിൻ അരികിലുണ്ടല്ലോ

 

നല്ലോർ വിശ്വാസത്തിൽ സ്വർലോകപാതയിൽ

കല്ലോലമേടുകളൊതുങ്ങി നിന്നിടും

 

അൻപുള്ള രക്ഷകൻ മുൻപിൽ നടക്കവേ

തുമ്പം വരികിലെന്നു തുണയവനല്ലോ

 

ഭീതി വേണ്ടൊട്ടുമേ മുമ്പോട്ടു പോക നീ

ഏതു വിഷമവും യേശു തീർത്തിടും

 

പാൽ തേനൊഴുകിടും പാവന നാട്ടിൽ നാം

പാർത്തിടുമാനന്ദ ഗീതം പാടിടും.