യേശുവിൻ നാമം ശാശ്വതനാമം
ക്ലേശമശേഷവും നീക്കും നാമം
വിശ്വസിക്കുന്നവർ നാം ആശ്രയിക്കുന്നതും
ആനന്ദിക്കുന്നതും ആശ്വസിക്കുന്നതുമായ നാമം
അനുദിനം പുകഴ്ത്തുക നാം അ അ
ചിന്മയനാമം നൻമയിൻ ധാമം
കന്മഷക്കൂരിരുളിൻ വിരാമം
മന്നിലിതിന്നു സമം ഉന്നതമാമംഗീകൃത നാമം
അന്യമില്ലെന്നതു നിർണ്ണയമാം
തൻതിരുനാമം എന്തഭിരാമം
ആതുരർക്കാനന്ദമാം വിശ്രാമം
ഭക്തരിന്നുൾപ്രേമം വൻതിരയേറും സിന്ധുവാം ലോകം
താണ്ടുവതിന്നുതകുന്ന നാമം
ഏതൊരു നാവും യേശുവിൻ നാമം
ഓതിടും നാൾവരുന്നെന്തുകേമം
നിരുപമം നിസ്സീമം ആരുമവൻ തൃപ്പാദപ്രണാമം
ചെയ്തിടുമന്നഭിവന്ദ്യനാമം
അനുദിനം പുകഴ്ത്തുക നാം അ അ.