യേശുവിൻ അജഗണം നമ്മൾ

യേശുവിൻ അജഗണം നമ്മൾ

ലേശവും ഭയം കലരേണ്ട!

ശാശ്വത ഭുജത്താലവൻ നമ്മെ നടത്തും

ആലസ്യമെല്ലാമകറ്റും ഹാലേലുയ്യ!

 

കണ്മണി പോലവൻ കാക്കും

കന്മഷക്കൂരിരുൾ നീക്കും

നന്മയും കൃപയും നമ്മെ പിന്തുടരും

ഉല്ലാസമായ് വഴിനടത്തുംഹാലേലുയ്യ!

 

ഭീതിയിൻ കാർമൂടും നേരം

Tuneയിൻ വാനൊളി വീശും

ആധിയും വ്യാധിയുമെല്ലാമവൻ ഹനിക്കും

ആമോദമായവൻ നടത്തുംഹാലേലുയ്യ!

 

മാധുര്യ തൂമൊഴി തൂകും

മാനസവേദന മാറ്റും

ക്രൂശിന്റെ പാതയിൽ എന്നും നമ്മെ നടത്തും

ആനന്ദമായവൻ പുലർത്തുംഹാലേലുയ്യ!

 

കാഹളധ്വനി നമ്മൾ കേൾക്കും

കർത്താവിൻ വീട്ടിൽ നാം ചേരും

നിസ്തുല്യമഹസ്സിൽ നിത്യം നമ്മൾ വസിക്കും

ഹല്ലെലുയ്യ പാടി സ്തുതിക്കുംഹാലേലുയ്യ!