യേശുവേ! എൻ ആശ്രയം

യേശുവേ! എൻ ആശ്രയം നീ ഏക ആശ്രയം

നിന്നിലുണ്ട് പൂർണ്ണഭാഗ്യം സൗജന്യം

 

നിന്നിലുണ്ട് പാപത്തിന്നായ് പൂർണ്ണമോചനം

നിന്നിൽ എല്ലാ ബദ്ധന്മാർക്കായ് സ്വാതന്ത്ര്യം

 

നിന്നിലുണ്ട് പൂർണ്ണശുദ്ധി ക്രൂശിൻ രക്തത്താൽ

വേണ്ടുംപോൽ നീ കഴുകിടും എന്റെ കാൽ

 

നിന്നിലുണ്ട് ജീവവെള്ളം ദാഹം തീർക്കുവാൻ

ഇനിവേണ്ടാഇങ്ങും അങ്ങും ഓടുവാൻ

 

നിന്നിലുണ്ട് ആത്മദാനം പരിപൂർണ്ണമായ്

കവിയുന്നോർ പാനപാത്രം എനിക്കായ്

 

നിന്നിലുണ്ടെൻ വഴി എല്ലാം പൂർണ്ണ തെളിവായ്

വളഞ്ഞതു നേരേയാക്കും നിൻതൃക്കൈ

 

നിന്നിലുണ്ട് പൂർണ്ണപ്രാപ്തി എന്നെ കാക്കുവാൻ

കുറ്റമില്ലാത്തൊർ സമാപ്തി നൽകും താൻ

 

നിന്നിലുണ്ട് ദൈവത്തിന്റെ സർവ്വനിറവും

നിന്നിൽ തീർന്നെനിക്കുമെല്ലാ കുറവും.