യേശുസന്നിധാനം

യേശുസന്നിധാനം എന്തൊരു സമാധാനം!

അഴലും മനസ്സിൻ അരുളും സുഖദാനം!

 

ലോകത്തിന്നിമ്പത്തെ തേടുവോർ

ശോകത്താൽ വീണിടുമേ!

ക്രിസ്തുവിൻ സന്നിധി ചേർന്നിടുന്നോർ-

ക്കെന്നുമത്യാനന്ദമേ!

 

വേദനയേറുന്ന നേരവും

സോദരർ മാറുമ്പോഴും

മാറാത്ത സ്നേഹിതനാമേശുവിൻ

മാറിൽ ഞാൻ ചാരിടുമേ!

 

വേറില്ലോരാശ്വാസ സ്ഥാനവും

വേറില്ലൊരാശ്രയവും

മൃത്യുവിലും സമാധാനമെന്റെ

ക്രിസ്തുവിൻ സന്നിധാനം

 

കണ്ണുനീർ പൂർണ്ണമായ് തോർന്നിടും

കർത്താവു വന്നിടുമ്പോൾ

പിന്നീടൊരിക്കലും വേർപെടാതെ

തന്നിൽ മറഞ്ഞിടും ഞാൻ.