യേശു എനിക്കെത്ര നല്ലവൻ

യേശു എനിക്കെത്ര നല്ലവൻ

ആശ്വാസമേകുന്ന പാലകൻ

ആശ്രയമെന്നാളും യേശുവിലാകയാൽ

ജീവിതമെത്രയോ ധന്യമായ്

 

മുന്നറിഞ്ഞവനെന്നെ സ്നേഹാതിരേകത്താൽ

എന്നറിവിലെന്നും അതിശയമേ

ഒന്നറിയുന്നു ഞാനവനെൻ താതനായ്

എന്നാധിയെല്ലാം അകറ്റിയ നാഥൻ

എന്നാളും നല്ല സ്നേഹിതൻ

എന്നാളും നല്ല ഇടയനവൻ

ഒന്നിനാലും കലങ്ങാതെയിരിപ്പാനായ്

എന്നോടുകൂടെയിരിപ്പവനാം യേശു

 

കൂരിരുൾ തിങ്ങിടും ജീവിതയാത്രയിൽ

ഭാരങ്ങൾ തീർത്തെന്നെ അണച്ചിടുവാൻ

ആരുമില്ലൂഴിയിൽ യേശുവല്ലാതിനി

ചാരുവാൻ അഭയമായ്

കരുതുവാൻ ദിനവും മാറാത്ത നല്ല സ്നേഹിതൻ

തീരാത്ത സ്നേഹം നൽകുന്നവൻ

അരികിലണച്ചെൻ സങ്കടം തീർക്കുവാൻ

വരുമവൻ കരുണയെഴും കരത്താൽ

 

വിണ്ണിലെനിക്കായ് വീടൊരുക്കുന്നവൻ

വീണ്ടുംവന്നെന്നെ ചേർത്തിടുവാൻ

വാനമേഘത്തിൽ ഗംഭീരനാദത്താൽ

വന്നുവിളിക്കും വിശുദ്ധരോടൊന്നായ്

അന്നാളിലെന്തൊരാനന്ദം

അന്നു ഞാനവനെപ്പോലെയായിടും

എന്നാളും ഞാനെൻ പ്രിയനോടൊന്നായ്

വാണിടും നിത്യകാലമെല്ലാം.