വിശ്വാസ യാത്രയിലെൻ

വിശ്വാസ യാത്രയിലെൻ

ആശ്വാസദായകനായ്

യേശുയെന്നാശ്രയമാം

ലേശവും ഭയമില്ലതാൽ

 

ഹൃദയം നുറുങ്ങിടുമ്പോൾ

മനസ്സ് തകർന്നിടുമ്പോൾ

ആശ്വാസം തന്നിടുവാൻ

അരികിൽ വരുന്നവനാം

 

അല്ലലിൻ അലകടലിൽ

താഴുകിൽ താൻ മതിയാം

കരം പിടിച്ചുയർത്തിടുവാൻ

പരിഭ്രമമകറ്റിടുവാൻ

 

അരി തരും വിനകളിലും

ഇരുൾ നിര വഴികളിലും

തുണയായ് വന്നിടും താൻ

സുഖമായ് നടത്തീടും താൻ

 

ഒരു നാളെൻ പ്രിയനെ

നേരിൽ ഞാൻ കണ്ടിടുമേ

തീരും സന്താപമെല്ലാം

ചേരും ഞാൻ തന്നരികിൽ.