വിശ്വാസ സംഘമേയുണർ

വിശ്വാസ സംഘമേയുണർ-

ന്നൊരുങ്ങിടാം നിരന്നിടാം

ദൈവത്തിൻ സർവ്വായുധ-

വർഗ്ഗമെടുത്തു കൊള്ളുവിൻ

 

സ്വതന്ത്രരാം നമുക്കിഹത്തിൽ

ക്ലേശമേറുമെങ്കിലും

അകറ്റിടും പരാപരൻ സന്താപമാകെ ദൂരവേ

നമുക്കവൻ കരുത്തനാം

സഹോദരൻ നാം ചാരവേ

 

അലസതയകറ്റി വേഗം

ദുർദ്ദിനത്തെയെതിരിടാൻ

സർവ്വായുധമണിഞ്ഞൊരുങ്ങി

നിരന്നിടാം സഗർഭ്യരേ!

സർവ്വോന്നതൻ സദാ നമ്മോടു

കൂടെയുണ്ടു ജയം തരാൻ

 

സത്യമാമരക്കെട്ടും സൽനീതിയെന്ന

കവചവും

അവികല പ്രശാന്തിയേകും

സുവിശേഷവുമേന്തുക

അതിന്നൊരുക്കം കാലുകൾക്കു

പാദരക്ഷയാക്കുക

 

ദുഷ്ടനാമരാതി നമ്മിൽ ചൊരിഞ്ഞിടും

തീയമ്പുകൾ

കെടുത്തുവാനെടുത്തു കൊൾ

വിശ്വാസപ്പരിച സോദരാ

രക്ഷയാം ശിരസ്ത്രവുമാത്മാവിൻ വാളുമേന്തിടാം

 

പ്രഗൽഭരായ്, പ്രബുദ്ധരായ്

സംയുക്തരായ് നിരന്നിടാം

വിജയ പടഹധ്വനി മുഴക്കി നീങ്ങിടാം

രണാങ്കണേ!

നമുക്കു പോർ നടത്തിടാം പിതാവിന്നായ്

വിശ്വസ്തരേ! ധീരരേ!