വന്നിടുക യേശു പാദേ

വന്നിടുക യേശു പാദേ

തന്നിടും താൻ നിത്യജീവൻ

 

ഏകമോക്ഷവാതിൽ ലോകരക്ഷകനേശുവത്രേ

വഴിയും സത്യവും ജീവനുമവനേ

വരുമോ നീയിന്നവൻ ചാരേ?

 

പുല്ലിൻ പൂക്കൾ പോലെയല്ലോ നിന്നുടെ ജീവിതമേ

വാടിക്കൊഴിയും മരണം വരുമ്പോൾ

നേടിയതെല്ലാം ആർക്കാകും?

 

ലോകം ഒടുവിൽ നിന്നെ ശോകക്കടലിൽ തള്ളിടുമേ

ജീവിത നൗകയിലവന്നിടമേകി പോവുക

ജീവവഴിയിൽ നീ

 

ഇത്ര വലിയ രക്ഷ ഇന്നു ത്യജിച്ചു പോകുകയോ?

ഇനിയും സമയം ലഭിച്ചിടുമെന്നോ?

ഇതു നിൻ രക്ഷാ ദിനമല്ലോ.