വന്ദനം വന്ദനം വന്ദനം നാഥാ

വന്ദനം വന്ദനം വന്ദനം നാഥാ

വന്ദനം യേശുപരാ

വന്ദിതനാം വല്ലഭനാം യേശുപരാ

 

ആദിയുഗങ്ങൾക്കു മുന്നമേ നിന്നിൽ

തിരഞ്ഞെടുത്തെന്നോ നാഥായെന്നെ

നിരുപമ സ്നേഹം തവ തിരുസ്നേഹം

അനുദിനവും പുകഴ്ത്തിടും

ഞാൻ സ്തുതിച്ചിടും ഞാൻ

 

സ്വർഗ്ഗമഹിമകൾ വിട്ടു നീയെന്നെ

നീചജഗത്തിൽ തേടിയോ? നാഥാ!

നികരില്ലാ സ്നേഹം തവതിരുസ്നേഹം

അനുദിനവും പുകഴ്ത്തിടും

ഞാൻ സ്തുതിച്ചിടും ഞാൻ

 

രക്തം ചൊരിഞ്ഞെന്നെ വീണ്ടെടുപ്പാനായ്

മൃത്യു വരിച്ചോ? കുരിശിലെൻ നാഥാ!

അളവില്ലാ സ്നേഹം തവതിരുസ്നേഹം

അനുദിനവും പുകഴ്ത്തിടും

ഞാൻ സ്തുതിച്ചിടും ഞാൻ

 

ഇത്ര മഹാദയ തോന്നുവതിന്നായ്

എന്തുള്ളു നന്മയീ സാധുവിലോർത്താൽ

അതിരില്ലാ സ്നേഹം തവതിരുസ്നേഹം

അനുദിനവും പുകഴ്ത്തിടും

ഞാൻ സ്തുതിച്ചിടും ഞാൻ.