വല്ലഭനേശു എൻ കൂടെയുണ്ടല്ലോ
നല്ലവനായെന്നും അരികിലുണ്ട്
ഉന്നതങ്ങളിൽ അധിവസിക്കും താതൻ
എന്നും എന്റെ അരികിലുണ്ട് (2)
ലോകാന്ത്യം വരെയും കൈവിടാത്തവൻ
സകലവും നന്മയ്ക്കായ് ചെയ്തിടുന്നോൻ
തൻ മക്കൾക്കായ് വീടൊരുക്കുന്നോൻ
വീണ്ടുംവരുമെന്ന് അരുളിച്ചെയ്തോൻ
മരണത്തിൻനിഴൽ താഴ്വരയതിലും
എൻകൂടെയുണ്ടെന്നുര ചെയ്തവൻ