വാഴ്ത്തുവിൻ ശ്രീയേശുക്രിസ്തുവിനെ

വാഴ്ത്തുവിൻ ശ്രീയേശുക്രിസ്തുവിനെ

 

ദൈവത്തിൻ പുത്രനവൻ

വേദത്തിൻ സാരമവൻ

വാനവർ രാപ്പകൽ വീണു

വണങ്ങുന്നോരുന്നത ദേവനവൻ

ഹല്ലെലുയ്യ പാടി വാഴ്ത്തിടുവിൻ

 

പാപത്തിൻ ഭാരത്താൽ നാം

പാരം വലഞ്ഞ നേരം

ഘോര കുരിശതിൽ ചോര

ചൊരിഞ്ഞവൻ വീണ്ടെടുത്തല്ലോ നമ്മെ

ഹല്ലെലുയ്യ പാടി വാഴ്ത്തിടുവിൻ

 

ഇത്ര നല്ല രക്ഷകനെയെത്രയാരാധിച്ചാലും

ഭക്തരിന്നാഗ്രഹം തീരുകില്ലൽപ്പവു

മെത്രയോ നിസ്തുലൻ താൻ!

ഹല്ലെലുയ്യ പാടി വാഴ്ത്തിടുവിൻ

 

കർത്താധി കർത്താവു താൻ രാജാധിരാജാവു താൻ

വിണ്ണിലും മന്നിലും സർവ്വാധികാരവും

പ്രാപിച്ച നായകൻ താൻ

ഹല്ലെലുയ്യ പാടി വാഴ്ത്തിടുവിൻ

 

ക്രിസ്തുവിൻ തൃപ്പാദത്തിൽ ഭക്തിയോടെപ്പൊഴുമേ

സ്തോത്രവും സ്തുതിയും മാനം മഹത്വവും

അർപ്പിച്ചു കുമ്പിടുവിൻ

ഹല്ലെലുയ്യ പാടി വാഴ്ത്തിടുവിൻ.