വാഴ്ത്തിടും ഞാൻ യഹോവയെ

വാഴ്ത്തിടും ഞാൻ യഹോവയെ

കീർത്തിച്ചിടും തൻകൃപയെ

ഓരോ നാളും ദിവ്യസ്നേഹം ഓർത്തു ഞാൻ

എന്നും ധ്യാനിച്ചിടും നന്ദിയോടെൻ ദൈവമേ!

 

ശത്രുവിൻ തീയമ്പുകളോ

പാഞ്ഞടുക്കും നേരമെന്നിൽ

ശക്തിയോടെതിർത്തു നിൽപ്പാൻ പ്രിയനെ

ശക്തി തന്നരുൾക ഓരോ നാളും നവ്യമായ് (2)

 

ഭീകരമാം ആഴി തന്നിൽ

യാത്ര ചെയ്യും നേരമെന്നിൽ

ഭീതിയാലെന്നുള്ളം തിങ്ങും ഖേദത്താൽ

ഭാരം ലേശമെന്യേ താങ്ങിടണേ കൈകളിൽ (2)

 

പാർത്തലത്തിൽ ക്രൂശെടുത്തു

നിത്യവും പിൻ ചെന്നിടുവാൻ

പാർത്തിടുന്നു നിന്നരികിൽ ദൈവമേ

പാരിലാശ്രയിച്ചിടുന്നു നിന്നിൽ പൂർണ്ണമായ് (2)

 

എന്റെ പ്രിയൻ എനിക്കായി

ഒരുക്കിടും ഭവനത്തിൽ

എത്തിടുവാൻ എത്ര കാലം പാർക്കേണം

എന്നു തീർന്നിടുമെൻ മരുവാസം ദൈവമേ!(2)