ഉന്നത നന്ദനനേ! ദേവാ

 

ഉന്നത നന്ദനനേ! ദേവാ! വന്ദനം വന്ദനമേ!

നന്ദിയോടെ തിരുനാമത്തെ ഞങ്ങളിന്നാർത്തുഘോഷിച്ചിടുന്നേ

 

മാനവ രക്ഷകനായ് നീയോ ദീനത പൂണ്ടധികം

വാന ഭൂപാതാളമെന്നിവയ്ക്കേക മനോഹര നായകനായ്

 

നീ മരണം സഹിച്ചു തേജസ്സായതിനാൽ ധരിച്ചു

മാമഹത്വം നിൻ സിംഹാസനത്തിന്നലങ്കാരമതായ് ഭവിച്ചു

 

ശത്രുസംഹാരമതും നിന്റെ മിത്രരിൻ രക്ഷണവും

തത്ര ലഭിച്ചിവിടായിരമാണ്ടിനി വാഴുന്ന ദൈവസുതാ!

 

അന്യജനത്തെയും നിൻ കീഴിൽ തന്നു പിതാവതിനാൽ

അന്നവർ നിന്റെ പ്രസാദമന്വേഷിച്ചു വന്നിടുമാസ്ഥയോടെ

 

രാജരും പ്രഭുസുതരും സർവ്വമാനവ ഗോത്രങ്ങളും

പൂജിക്കും നിന്നെയവർ മഹത്വം നിന്റെ പാദത്തിലർപ്പിച്ചിടും

 

മൂപ്പന്മാർ ജീവികളും സ്വർഗ്ഗസേനകളാസകലം

രാപ്പകൽ വാഴ്ത്തും മനോഹരനാമത്തെ വാഴ്ത്തിടുന്നീയടിയാർ

 

ഞങ്ങളോ നിന്നടിയാർ നിന്റെ നന്മയോ വന്മധുരം

മംഗലമായനുവാസരമാസ്വദിക്കുന്നു പരാപരനേ!