തേടിടും ഞാൻ ദിവ്യ തിരുമൊഴി

തേടിടും ഞാൻ ദിവ്യ തിരുമൊഴി

തെളിവൊടു തേടിടേണം ആടൽ നീങ്ങാൻ

 

മതിതളിരതിലതി ഗുണമരുളിടുമിതു

നിധിസമമാംജനമൃതിഹരമാമിതു

 

കരുണയിൻ ജലനിധിയിതിലേറും ദുരിതമി

തറിവരുളുംബഹുകൃപനിറയുമിതു

 

തിരുരവമിതു മമ ശുഭഗണമനവധി

യരുളിടുംപരമിരുളോടുമിതു

 

ശുഭയുഗമതിലഹമണവതുവരെയിതു

പ്രഭയേകും മയികൃപതൂകും ഇതു.