സ്തുതിപ്പിൻ സ്തുതിപ്പിൻ ദൈവജനമേ!

സ്തുതിപ്പിൻ സ്തുതിപ്പിൻ ദൈവജനമേ!

സ്തുതികളിന്മേൽ വസിക്കും പ്രിയനെ

അനുദിനമവൻ ചെയ്ത നന്മകൾ

അനൽപ്പമേ! മനം മറക്കുമോ?

 

ഉണർന്നുഘോഷിപ്പിൻ സ്വന്തജനമേ

ഹൃദയം നന്ദിയാൽ നിറഞ്ഞു കവിയട്ടെ

പാപകൂപത്തിൽ കിടന്ന നാമിന്നു

പരന്റെ വാഗ്ദത്തസുതരല്ലോ

 

വിളിച്ചവനുടെ ഗുണങ്ങൾ ഘോഷിപ്പാൻ

തിരഞ്ഞെടുത്തതാം വിശുദ്ധവംശമേ

ജയപ്രഭുവിന്റെ കൃപ ലഭിച്ചതാൽ

ജയത്തിൻ ഘോഷങ്ങൾ മുഴക്കിടാം

 

പരന്റെ സ്നേഹത്താൽ പരം പ്രകാശിപ്പാൻ

പരിശുദ്ധനുടെ പരമസംഘമേ!

കരങ്ങളിൽ നമ്മെ വഹിക്കുന്നോനവൻ

ഭാരങ്ങൾ ദിനം ചുമന്നിടും

 

കൃപയിന്നാത്മാവിൽ നിറയാം നമ്മുടെ

ദുരിതങ്ങൾ ഹിമം പോലെ അഴിയട്ടെ

പരമവിളിയുടെ വിരുതിനായ് നമ്മെ

വിളിച്ചവനെന്നും നടത്തിടും.