സ്തുതിചെയ്യുക നാം പരനെ തൻ

സ്തുതിചെയ്യുക നാം പരനെ തൻ

കൃപയെ മറന്നിടാതെ

കൃപയെ മറന്നിടാതെ

 

പാപികളായ് നാമാധികലർന്നും

ഭാവിയെയോർത്തു ഭയന്നും

പാർത്തൊരുനേരം നമ്മളെത്തേടിയ

പരനെ ദിനവും സ്തുതി ചെയ്തിടാം

 

ഇരുളിൻ ഭീകരവഴിയിൽ നിന്നും

നിരുപമ തേജസ്സിൽ വന്ന്

നിജഗുണമഹിമ ഘോഷണം ചെയ്‌വാൻ

നിർമ്മലജനമായ് നമ്മെക്കരുതിയ

 

നീചരാം നമ്മളെ മോചിതരാക്കി

രാജപുരോഹിതരാക്കി

ആത്മിക ബലികൾ കഴിപ്പതിനായി

യോഗ്യരെന്നെണ്ണി അത്ഭുതാമാമീ.