സ്തോത്രം സ്തോത്രം സ്തോത്രഗീതങ്ങളാൽ

സ്തോത്രം സ്തോത്രം സ്തോത്രഗീതങ്ങളാൽ

കർത്തനെ സ്തുതിച്ചിടും ഞാൻ

 

പാപത്തിൻ കുഴിയിൽ

ശാപത്തിൻ വഴിയിൽ

പാരം വലഞ്ഞയെന്നെ തേടിവന്നു

ജീവൻ തന്നു നേടിയെടുത്തി്ടയൻ

 

ലംഘനം ക്ഷമിച്ചും പാപങ്ങൾ മറച്ചും

ലഭിച്ചെനിക്കായതിനാൽ

ഭാഗ്യവാനായി പാർത്തിടുന്നു

ഭാവി പ്രത്യാശയോടെ

 

നന്മകൾ നൽകി നൽവഴീലെന്നെ

നന്നായ് നടത്തുന്നവൻ

നന്ദിയോടെൻ നാൾകളെല്ലാം

നാഥനായ് ജീവിക്കും ഞാൻ

 

വല്ലഭനേശുവിൻ വന്ദിതനാമം

വർണ്യമല്ലെൻ നാവിനാൽ

കീർത്തിക്കും ഞാൻ സ്തോത്രം ചെയ്യും

കീർത്തനം പാടിടും ഞാൻ