സ്തോത്രം ചെയ്ക എൻമനമേ

സ്തോത്രം ചെയ്ക എൻമനമേ നീ അവന്റെ കാവൽ

ഓർത്തു നിത്യം പാടി സ്തുതിക്കാം

സ്തോത്രം ചെയ്തു വാഴ്ത്തിടുവാൻ

യോഗ്യനായ് മറ്റാരുമില്ല

ചോര ചിന്തി ശുദ്ധിയാക്കി ശാശ്വത സന്തോഷമേകി

 

ഇത്ര നല്ല രക്ഷിതാവിന്റെ വൻകൃപകൾ നീ

എത്ര നന്നായനുഭവിച്ചു!

എത്ര മർത്യർ മൃത്യുവിന്നധീനരായിത്തീർന്നിടുന്നു

മിത്രമായിട്ടേശു നിന്റെ കൂടെയുണ്ടായിരുന്നല്ലോ

 

ദുഷ്ടരായ കൂട്ടുകാരുമായ് കഴിച്ച കാലം

നഷ്ടമായിപ്പോയതോർക്ക നീ

ശാപയോഗ്യനായ നിന്നെ സൗഖ്യമാക്കി ശുദ്ധനാക്കി

ക്രൂശിലേറി ജയം നേടി പാപി നിന്നെ വീണ്ടെടുത്തു.