ശ്രീയേശുനാഥാ!സ്വർഗ്ഗീയ രാജാ!

ശ്രീയേശുനാഥാ!സ്വർഗ്ഗീയ രാജാ!

നിൻകൃപ ഞങ്ങൾക്കു മതിയാം

ലോകവാരിധിയിൽ ഉയരുമ്പോൾ അലകൾ

നിൻകൃപ ഞങ്ങൾക്കു മതിയാം

ജീവന്റെ തോണി കുടുങ്ങുമ്പോളലയിൽ

നിൻകൃപ ഞങ്ങൾക്കു മതിയാം

 

ചെറുവഞ്ചിക്കാരേ വരൂ! ക്രിസ്തൻ ചാരത്ത്

തകരുന്ന ജീവനിൽ തരുമവൻ വിടുതൽ

യേശുതാൻ രാജൻ അവനുള്ള ജീവനിൽ

അനന്തമാം സന്തോഷം അതു തുല്യമില്ല

 

അലറുന്ന ആഴിയിൽ ഉലയുന്ന തോണിയിൻ

ചുക്കാൻ പിടിക്കുന്നോൻ അഖിലാണ്ഡ നാഥൻ

കടലിനെ സൃഷ്ടിച്ചോൻ തോണിയെ നയിക്കുമ്പോൾ

അലരുന്ന കടലിൽ അലയൽപ്പമില്ല.