സ്നേഹച്ചരടുകളാലെന്നെ

സ്നേഹച്ചരടുകളാലെന്നെ

യേശു ചേർത്തു ബന്ധിച്ചു

തൻ കുരിശോടെന്നെയൊന്നിച്ചു

ഞാനെല്ലാം തന്നിലർപ്പിച്ചു

 

തിന്മയേറും വഴികളിൽ ഞാൻ നടന്നകന്നല്ലോ

എൻ കാൽകൾ ഇടറിവീണല്ലോ

തേടിവന്നു ജീവൻ തന്നു കണ്ടെടുത്തല്ലോ

എന്നെത്താൻ വീണ്ടെടുത്തല്ലോ

 

പന്നി തിന്നും തവിടുപോലും ഉലകം തന്നില്ല

തുണയ്ക്കായാരും വന്നില്ല ദൈവമല്ലാ-

തിത്രനല്ലോരാരുമേയില്ല

സഹായം നൽകുവോരില്ല

 

തന്റെ ദിവ്യസന്നിധാനം തരും സമാധാനം

മറ്റെല്ലാം ഭീതിയിൻ സ്ഥാനം

അളവുമില്ല അതിരുമില്ല അന്തവുമില്ലാ

സന്തോഷം ക്രിസ്തുവിലുണ്ട്

 

ഉലകമേ നീയുർച്ച നൽകിയുപചരിക്കേണ്ട

എന്നെ നീ ആകർഷിക്കേണ്ട

കുരിശെടുത്തെൻ ഗുരുവിൻ പിമ്പേ

പോകണമല്ലാതെനിക്കിന്നാശ വേറില്ല

 

അവന്നടിമയനുഭവിക്കും സ്വാതന്ത്ര്യംപോലെ

വേറില്ല സ്വാതന്ത്ര്യമേതും അന്ത്യശ്വാസം

പോംവരെത്തൻ വേലചെയ്യും ഞാൻ

തൃപ്പാദസേവ ചെയ്യും ഞാൻ.