സീയോൻ മണാളനെ ശാലേമിൻ പ്രിയനെ

സീയോൻ മണാളനെ ശാലേമിൻ പ്രിയനെ

നിന്നെക്കാണുവാൻ നിന്നെക്കാണുവാൻ

എന്നെത്തന്നെ ഒരുക്കുന്നു

നിൻരാജ്യത്തിൽ വന്നു വാഴുവാൻ

 

പരനേ നിൻ വരവേതു നേരത്തെന്നു

അറിയുന്നില്ല ഞാൻ അറിയുന്നില്ല ഞാൻ

അനുനിമിഷവും അതികുതുകമായ്

നോക്കിപ്പാർക്കുന്നേ

 

കണ്ണുനീർ നിറഞ്ഞ ലോകത്തു നിന്നു

ഞാൻ പോയ് മറയുമേ പോയ് മറയുമേ

കണ്ണിമയക്കും നൊടിനേരത്തു

ചേരുമേ വിൺപുരിയതിൽ

 

സഭയാം കാന്തയെ ചേർക്കുന്ന നേരത്ത്

എന്താനന്ദമേ....എന്താനന്ദമേ

പ്രിയന്റെ മാർവ്വിൽ

ഞാൻ ചാരും സമയത്ത് പരമാനന്ദമേ

 

കുഞ്ഞാട്ടിൻ രക്തത്താൽ കഴുകപ്പെട്ടവർ

എടുക്കപ്പെടുമല്ലോ എടുക്കപ്പെടുമല്ലോ

ആ മഹൽ സന്തോഷ ശോഭനനാളതിൽ

ഞാനും കാണുമേ.