സർവ്വവും യേശുനാഥനായ് സമർപ്പണം

സർവ്വവും യേശുനാഥനായ് സമർപ്പണം

ചെയ്തിടുന്നു സ്നേഹമോടെ ഞാൻ

 

എന്റെ ബുദ്ധിയും എന്റെ ശക്തിയും

നീയെനിക്കു തന്നതൊക്കെയും (2)

 

എന്റെ രോഗവും എന്റെ സൗഖ്യവും

നീയെനിക്കു തന്നതൊക്കെയും (2)

 

എന്റെ കീർത്തിയും എൻ പുകഴ്ചയും

നീയെനിക്കു തന്നതൊക്കെയും (2)

 

എന്റെ ശബ്ദവും എൻ ധ്വനികളും

നീയെനിക്കു തന്നതൊക്കെയും (2)

 

എന്റെ സമ്പത്തും എന്റെ ധനവും

നീയെനിക്കു തന്നതൊക്കെയും (2)

 

എന്റെ ആയുസ്സും എന്റെ ഭാവിയും

നീയെനിക്കു തന്നതൊക്കെയും (2)