സന്തോഷിച്ചു ഘോഷിക്കുവിൻ

സന്തോഷിച്ചു ഘോഷിക്കുവിൻ

കർത്താവിൽ സദാ ഭക്തരേ

തന്നിൽ ആശ്രയിക്കുന്നവർ

ഖേദിക്കേണ്ടസന്തോഷിപ്പിൻ

 

സന്തോ......ഷിപ്പിൻ

കർത്താവിൽ സദാ ഘോഷിപ്പിൻ

സന്തോ......ഷിപ്പിൻ

ഘോഷിച്ചുല്ലസിച്ചിടുവിൻ

 

പാപം പോക്കി സൗജന്യമായ്

ജീവൻ നൽകി സമൃദ്ധിയായ്

നിത്യനീതി സൗഭാഗ്യവും തന്ന

രക്ഷയാം ക്രിസ്തനിൽ

 

സർവ്വം ശക്തിയേറുന്ന തൻ

വാക്കാൽ നിർവ്വഹിക്കുന്നവൻ

ഭൂസ്വർഗ്ഗങ്ങളിൽ നാഥനായ്

വാഴുന്നെന്നു ചിന്തിച്ചു നാം

 

ലോകർ ദുഃഖനിമഗ്നരായ്

ജീവിക്കുന്നു നിരാശയിൽ

നാമോ ആത്മസംതൃപ്തരായ്

ആനന്ദിക്ക പ്രത്യാശയിൽ

 

നീതിക്കുള്ള വാദങ്ങളിൽ

തോന്നാം ശത്രു നേടുന്നപോൽ

നമ്മെക്കാത്തിടും സേനയോ

ഏറും വൈരിയെക്കാൾ തുലോം

 

സന്തോഷിച്ചു ഘോഷിക്ക നാം

ദിവ്യതേജസ്സിന്നാശയിൽ

സർവ്വ സത്യവിമുക്തരും

ഹല്ലേലുയ്യ കീർത്തിക്കുവിൻ.