സകലവുമുണ്ടെനിക്കേശുവിങ്കൽ

സകലവുമുണ്ടെനിക്കേശുവിങ്കൽ

അവൻ തന്നെയെനിക്കുള്ള ബലം മുഴുവൻ

ധനത്തിലുമവനൊടു തുല്യനായി

ട്ടൊരുത്തനെയിഹത്തിൽ ഞാൻ കാണുന്നില്ല

 

എത്തിപ്പോകാതുള്ള നിക്ഷേപം ഞാൻ

കർത്തന്റെ കൈകളിൽ കാണുന്നുണ്ട്

ധനത്തിന്റെ നഷ്ടത്തിൽ ലവലേശവും

ഭയത്തിനൊരവകാശം കാണുന്നില്ല

 

ശത്രുക്കളെ ജയിക്കുന്നതിനായ്

നിത്യവും ബലമവൻ നൽകിടുന്നു

ജഡത്തിന്റെ ശക്തിയെയമർച്ച ചെയ്‌വാൻ

കരുത്തനായ് കാത്തിടുന്നെന്നെ നിത്യം

 

ശോഭിക്കും സുര്യനാം സിംശോൻ തന്റെ

ദേഹബലം കുറഞ്ഞിടുന്നെങ്കിൽ

ദയയുള്ള നാഥനാം യേശുവെന്നെ

ദലീലയെ തകർക്കുവാൻ ബലപ്പെടുത്തും

 

ഒറ്റദിനംക്കൊണ്ടു ഫെലിസ്ത്യരെല്ലാം

നശിക്കുന്ന ഭയങ്കര കാഴ്ച കാണാം

അതിനുടെ മദ്ധ്യത്തിൽ സിംശോൻ വീഴാതിരിപ്പതിൻ

അനുദിനം പ്രാർത്ഥിക്ക നാം.