ശാന്തതുറമുഖം അടുത്തു...

ശാന്തതുറമുഖം അടുത്തു...

എന്റെ കാന്തനോടേറ്റം അടുത്തു....

അധികമില്ല... അധികമില്ല....

യാത്ര അധികമില്ല

 

കൊടുങ്കാറ്റും തിരമാലയും

പടകിലേറി അടിച്ചിടുമ്പോൾ

ക്രൂശിൽ നോക്കി യാത്ര ചെയ്യും

ശാശ്വത വീട്ടിൽ എത്തുവോളം

 

സ്വന്തജനം കൈവിട്ടാലും

ബന്ധുക്കളോ.... മാറിയാലും

യേശു എന്നെ കൈവിടില്ല

ക്ലേശങ്ങളിൽ താങ്ങിടും താൻ