സാധുവെന്നെ കൈവിടാതെ

സാധുവെന്നെ കൈവിടാതെ

നാഥനെന്നും നടത്തിടുന്നു

 

അന്ത്യത്തോളം ചിറകടിയിൽ

അവൻ കാത്തിടും ധരയിൽ

ആപത്തിലും രോഗത്തിലും

അവനാണെനിക്കഭയം

 

കണ്ണുനീരിൻ താഴ്വരയിൽ

കരയുന്ന വേളകളിൽ

കൈവിടില്ലെൻ കർത്തനെന്റെ

കണ്ണുനീരെല്ലാം തുടയ്ക്കും

 

കൊടുങ്കാറ്റും തിരമാലയും

പടകിൽ വന്നാഞ്ഞടിക്കും

നേരമെന്റെ ചാരേയുണ്ട്

നാഥനെന്നും വല്ലഭനായ്

 

വീണ്ണിലെന്റെ വീടൊരുക്കി

വേഗം വന്നിടും പ്രിയനായ്

വേലചെയ്തെൻ നാൾകൾ തീർന്നു

വീട്ടിൽ ചെല്ലും ഞാനൊടുവിൽ.