രക്തം നിറഞ്ഞോരുറവ

രക്തം നിറഞ്ഞോരുറവ

ഉണ്ടല്ലോ പാപിക്കായ്

വിശ്വാസത്തോടെ മുങ്ങുക

എന്നാൽ നീ ശുദ്ധനായ്

 

വിശ്വാസത്താൽ ഞാൻ നോക്കുന്നു

യേശുവിൻ ക്രൂശിന്മേൽ

എൻപാപമെല്ലാം ചുമന്നു

ഈ എൻ ഇമ്മാനുവേൽ

 

ആ കള്ളനു സന്തോഷമായ്

യേശുവിൻ രക്തത്താൽ

എനിക്കും അനുഭവമായ്

ദൈവത്തിൻ കൃപയാൽ

 

യേശുവിൻ മുറിവുകളെ

കണ്ടന്നു മുതൽ ഞാൻ

വീണ്ടെടുക്കും തൻസ്നേഹത്തെ

തുടങ്ങി സ്തുതിപ്പാൻ

 

ഞാൻ ജീവിക്കും നാളൊക്കെയും

നിൻ ക്രൂശിൽ മഹത്വം

ആകും എൻ പാട്ടും ധ്യാനവും

ആകും എൻ പ്രസംഗം

 

നിൻ രക്തത്തിന്റെ ഫലമായ്

ഞാൻ വാഴും സ്വർഗ്ഗത്തിൽ

അവിടെയും നിൻ സ്തുതിക്കായ്

ഞാൻ പാടും ഭക്തിയിൽ.