പ്രിയനേ എന്നെക്കരുതും വഴിയിൽ

പ്രിയനേ എന്നെക്കരുതും വഴിയിൽ

എനിക്കൊരു കുറവുമില്ല

എൻഭാരമെല്ലാം ദുഃഖങ്ങളെല്ലാം

നന്മയ്ക്കായ് തീർന്നിടുന്നു

 

എന്തൊരു ഭാഗ്യമിത്

എന്തൊരു സ്നേഹമിത്

എന്തൊരാനന്ദമിത് എൻ രക്ഷകാ

 

എൻവൈരിയെന്നെ തകർക്കും വേളയിൽ

തളരാതെ നിർത്തിടുമേ

എൻദൈവമേ നീ അനുകൂലമെങ്കിൽ

പ്രതികൂലമെനിക്കിനി ആർ? (2)

 

യോർദ്ദാൻ കലങ്ങി മറിയും നേരം

യാഹ് എൻ പടകിലുണ്ട്

തകരുകയില്ല ഞാൻ പതറുകയില്ല ഈ

വിശ്വാസമാം പടകിൽ (2)

 

എൻപ്രിയാ നിന്നെ ഞാൻ കാണുവരെയും

മന്നിൽ നിൻവേല ചെയ്യും

ആമേൻ കർത്താവേ വേഗം വരേണമേ

ഹല്ലേലുയ്യാ ജയമേ. (2)