പൊൻപുലരിയിലെൻ ദൈവത്തിൻ സ്നേഹം

പൊൻപുലരിയിലെൻ ദൈവത്തിൻ സ്നേഹം

ഓർക്കുവതാനന്ദമേ അതു തീർന്നിടാതിഹത്തിൽ

തുടർന്നിടും പരത്തിൽ അതുല്യയതിശയമേ!

 

രാവിലെൻ മനസ്സിൻ ഭാരങ്ങളഖിലം

യാഹ്വെ ഞാനേൽപ്പിച്ചതാൽ ഇന്നും

രാവിലെ ഉണർന്നെൻ ദൈവത്തെ സ്തുതിച്ച്

സന്നിധിയണഞ്ഞിടുന്നു.

 

ഇന്നുമെൻ നിനവും ആശകളഖിലം

ദൈവഹിതാനുസൃതം ആയെൻ

ആയുസ്സിൻ ദിനവും ആശിഷ‍ായ് ഭവിപ്പാൻ

ആശയാൽ കുമ്പിടുന്നു.