പോകുന്നു ഞാനിന്ന് യേശുവിന്നായ്

പോകുന്നു ഞാനിന്ന് യേശുവിന്നായ്

പോകുന്നു ക്രൂശിന്റെ പോരാളിയായ്

 

നിന്ദകൾ പീഡകൾ വേദനവേളകൾ

വന്നാലും ക്ഷീണനായ് തീരാതെ പാരിൽ

 

വിളിച്ചവൻ വിശ്വസ്തൻ മാറാത്ത വല്ലഭൻ

വിശ്വാസനായകൻ യേശുവെ നോക്കി ഞാൻ

 

ആകലനേരത്തിൽ ആവശ്യഭാരത്തിൽ

ആശ്വാസദായകനാണെന്റെ നായകൻ

 

വേണ്ടെനിക്കീലോകമഹിമകളൊന്നുമേ

വേണ്ടതെല്ലാമുണ്ടീ ക്രിസ്തുവിലെന്നുമേ

 

ഒട്ടും പിൻമാറാതെ ഓട്ടം ഞാനോടിടും

ഒടുവിലെൻ വീട്ടിൽ ഞാൻ വിശ്രമം നേടിടും.