പിതാവിന്നു സ്തോത്രം തൻ വൻകൃപയ്ക്കായ്

പിതാവിന്നു സ്തോത്രം തൻ വൻകൃപയ്ക്കായ്

തൻ നാമത്തിൻ ശ്രേഷ്ഠത കീർത്തിപ്പാനായ്

പുരോഹിതവംശം നാം വിശുദ്ധരും

തൻ നിത്യമഹത്വത്തിൻ അംശികളും

 

വാഴ്ത്തുവിൻ പാടുവിൻ സർവ്വഗോത്രങ്ങളെ

വാഴ്ത്തുവിൻ പാടുവിൻ സ്തുതിസ്തോത്രങ്ങളെ

പിതാവിന്റെ സന്നിധിയിൽ വരുവിൻ

തൻ പുത്രൻ മുഖാന്തരം വന്ദിച്ചിടിൻ

 

പിതാവിന്നു സ്തോത്രം തൻ വൻകൃപയ്ക്കായ്

താൻ ലോകത്തെ സ്നേഹിച്ച സ്നേഹത്തിന്നായ്

എല്ലാവരിൻ പാപത്തെ നീക്കിടുവാൻ

തൻ മാർവ്വിലെ പുത്രനെ അയച്ചു താൻ

 

പിതാവിന്നു സ്തോത്രം തൻ വൻകൃപയ്ക്കായ്

തൻ മുദ്രയാം ആത്മാവിൻ ദാനത്തിനായ്

അബ്ബാ! എൻ പിതാവേ! എന്നുരച്ചിടാൻ

ഈ ഹീനരെ യോഗ്യന്മാരാക്കിടിനാൻ

 

പിതാവിന്നു സ്തോത്രം തൻ വൻകൃപയ്ക്കായ്

പിശാചിൻ പ്രവൃത്തികൾ അഴിപ്പാനായ്

സേനാപതി നമുക്കിങ്ങിമ്മാനുവേൽ

നാം ജയം കൊണ്ടാടുന്നു ശത്രുവിന്മേൽ

 

പിതാവിന്നു സ്തോത്രം തൻ വൻകൃപയ്ക്കായ്

തൻ നിത്യസൂക്ഷിപ്പിൻ വാഗ്ദാനത്തിന്നായ്

തൻ ആടുകളൊന്നും നശിക്കയില്ല

തൻ കൈയിൽ നിന്നാരും പറിക്കയില്ല

 

പിതാവിന്നു സ്തോത്രം തൻ വൻകൃപയ്ക്കായ്

ഒരുങ്ങിയ സ്വർഗ്ഗീയ ഭാഗ്യത്തിന്നായ്

തന്റെ തിരുമുഖം നാം കാണും സദാ

പ്രകാശത്തിൽ വാഴും നാം ഹല്ലേലുയ്യാ!