പിന്തുടരും ഞാനേശുവിനെ

പിന്തുടരും ഞാനേശുവിനെ

എന്തു വിപത്തുകൾ വന്നാലും

വൻതിരകളുയരുകിലും

 

യേശുവിൻ ദിവ്യനാമമേ

ശാശ്വത സങ്കേതമേ

സ്വർഗ്ഗീയമാമനുഗ്രഹമേ

 

കേവലമീ ഭൂമരുവിൽ ഞാൻ

വഴിവിട്ടിനി വലയാതെ

തൻ വലങ്കൈ നടത്തുമെന്നെ

 

തൻ ക്രൂശിലെ സ്നേഹസ്വരം

സങ്കടമഖിലവും തീർത്തിടുമേ

തങ്കമുഖമെന്താനന്ദമേ

 

സംശയമില്ലെനിക്കവനെ

ശാശ്വതമായ തൻ തിരുവചനം

നിശ്ചയമായ് നിലനിൽക്കും.