പകലോനന്തിമയങ്ങിയിരുൾ

പകലോനന്തിമയങ്ങിയിരുൾ

പരന്നു പാരിൽ പരനേ

തിരുസന്നിധിയണഞ്ഞു ഞാനും

സ്തുതിഗീതങ്ങൾ പാടുന്നു

 

പകലിൽ തവകൃപയാലെന്നെ

പരിപാലനം ചെയ്ത പോൽ

ഇരവിൽ കൃപതരിക നാഥാ

സുഖമായുറങ്ങിടുവാൻ

 

നിശയിൽ വരും വിനകൾ നീക്കി

നിഖിലേശാ നീ സാധുവെ

നിദ്രചെയ്തുണർന്നിടുവോളവും

ഭദ്രമായ് കാത്തു പാലിക്ക

 

പുതിയ ബലം ധരിച്ചു തിരു-

ഹിതം പോലെ ഞാൻ നടപ്പാൻ

പുലർകാലേ നിന്മുഖകാന്തി

കണ്ടുണരാൻ കൃപയരുൾക.