പാരിതിൽ പരലോക ദേവൻ വന്നു

പാരിതിൽ പരലോക ദേവൻ വന്നു

പാപികൾക്കായ് തന്റെ ജീവൻ തന്നു

ഹാലേലുയ്യാ ഹാലേലുയ്യാ

ഹാലേലുയ്യാ ഹാലേലുയ്യാ

 

ജീവാധിപതിയായ ദേവദേവൻ

ജീവനറ്റവർ നിത്യജീവൻ നേടാൻ

ഭൂവിതിൽ വന്നു ജീവനെത്തന്നു

ജീവിതം നമുക്കിന്നു ധന്യമായി

 

നരരൂപം മനസ്സോടെ ധരിച്ചു നാഥൻ

നരരാം നമ്മൾക്കു ദേവരൂപമേകാൻ

മരണത്തെ നീക്കി മെയ് പുതുതാക്കി

പരമമഹിമയിൽ ചേർക്കും

 

വാനവിരിവിലെത്താരകങ്ങൾ

മാനവരിൻ ദേഹമഹിമ കണ്ട്

വിണ്ണിൽ വിളങ്ങി മിന്നിത്തിളങ്ങി

ഉന്നതനാഥനെ വാഴ്ത്തുകയാം

 

ദൈവകൃപയുടെ നിത്യധനം

ഹാ! വരുകാലത്തു കാണിക്കുവാൻ

നമ്മെയുയർത്തി സ്വർഗ്ഗത്തിലിരുത്തി

വിസ്മയം നിസ്തുലം ദിവ്യസ്നേഹം!