ന്യായാസനത്തിൻ മുമ്പിൽ

ന്യായാസനത്തിൻ മുമ്പിൽ ഒരുനാളിൽ നിന്നിടുമ്പോൾ

അവനവൻ ചെയ്തതിൻ തക്കവണ്ണം ലഭിക്കും

 

നല്ലതോ തീയതോ എന്താകിലും

ഈ ശരീരത്തിൽ നാം ചെയ്തതിൻ

തക്കവണ്ണം പ്രാപിക്കേണ്ടതിൻ ക്രിസ്തുവിൻ

മുമ്പാകെ വെളിപ്പെടും നാം

 

നിന്നോടുകാര്യം തീർക്കുന്ന നാളിൽ

ബലപ്പെട്ടിരിക്കുമോ നിന്റെ കൈകൾ (2)

 

പൊന്നു, വെള്ളി വിലയറിയതാം

കല്ലു, മരം, വൈക്കോൽ എന്നിവയാൽ

നീ പണിയും പ്രവൃത്തികളെല്ലാം

തീ തന്നെ ശോധന ചെയ്തിടുമേ

 

വെന്തുപോകാത്ത പ്രവൃത്തികൾക്കു

നിശ്ചയമായും ഫലം ലഭിക്കും

വിതയ്ക്കുന്നതു തന്നെ നീ കൊയ്തിടും

ശോധന ചെയ്യുക ഇന്നുതന്നെ.