ഞാനെന്നും സുതിച്ചിടുമേ കരുണ

ഞാനെന്നും സുതിച്ചിടുമേ കരുണ നിറഞ്ഞവനേശുവിനെ

പാടിടും ഞാൻ പാരിലീനാളിൽ പാവനനേശു മഹേശനെയെന്നും

 

പാപത്തിന്നാഴിയിൽ കിടന്നയെന്നെ

പാടുപെട്ടേശു കരകയറ്റി

 

കുരിശതിൽ മരിച്ചവനെൻപേർക്കായ്

തിരുനിണം ചൊരിഞ്ഞിതാ വീണ്ടെടുത്തു

 

വാഗ്ദത്തം തന്നവൻ വിശ്വസ്തനാം

വന്നിടും എന്നെ ചേർത്തിടുവാൻ.