നിത്യമാം നിൻ രക്തധാര സത്യമായ് കാണ്മാൻ

നിത്യമാം നിൻ രക്തധാര സത്യമായ് കാണ്മാൻ

ഇന്നു നീക്കെൻ കണ്ണിൻ മൂടി ഒന്നാമതായ്

 

ധാരയായൊലിച്ച നിന്റെ ചോരയാൽ നീ താൻ

പാരമാമെൻ പാതകങ്ങൾ തീരെ മായിച്ചു

 

ജീവബിന്ദു നിന്റെ ചോര ഏവന്നിന്നുമേ

ഉറ്റക്രോധം പറ്റെത്തീർക്കും ഒറ്റമൂലി

 

വൻകടൽ സമാനമാകും എൻ കടങ്ങളെ

പറ്റെ വറ്റിച്ചിന്നു തീർക്കും ഒറ്റത്തുള്ളി

 

രക്തതുല്യമെന്റെ ദ്രോഹം രക്തധാരയാൽ

വെണ്മയാക്കാമെന്ന ചൊൽ നീ ഉണ്മയാക്കി

 

പാപശക്തി നീക്കുമല്ലോ നീ പകർന്ന നീർ

പൂർണ്ണശുദ്ധി സാദ്ധ്യമിന്നു നിർണ്ണയം താൻ

 

സ്തോത്രമെന്നും പാടുവാനായ് ഇത്ര യോഗ്യത

തന്ന നിന്റെ വീണ്ടെടുപ്പു ഇന്നോർക്കുന്നു.