നിൻസ്നേഹം എൻ പങ്കു എൻരക്ഷകനേ

നിൻസ്നേഹം എൻ പങ്കു എൻരക്ഷകനേ

ആദ്യന്തമില്ലാത്തെൻ നിക്ഷേപമിതേ

ഈ ലോകം ഉണ്ടാകുന്നതിൻ മുമ്പിലും

നിൻസ്നേഹം എൻ പങ്കും... (3) എൻ ആശ്വാസവും

 

നിൻസ്നേഹം എൻ പങ്കു എൻരക്ഷകനേ

അനാഥരായ് വിട്ടില്ല നിൻ ശിഷ്യരെ

നിൻ കൂട്ടായ്മപോലില്ലോർ ആനന്ദവും

നിൻസ്നേഹം എൻ പങ്കും... (3) എൻ ആശ്വാസവും

 

നിൻസ്നേഹം എൻ പങ്കു എൻരക്ഷകനേ

നിൻസ്നേഹമെല്ലാറ്റിലും മാധുര്യമേ

വൃഥാ ലോകയിമ്പവും ഉല്ലാസവും

നിൻസ്നേഹം എൻ പങ്കും... (3) എൻ ആശ്വാസവും

 

നിൻസ്നേഹം എൻ പങ്കു എൻരക്ഷകനേ

ഒർ മാറ്റവും ഇല്ല നിന്നിൽ പ്രിയനേ

എൻ വിശ്വസ്തൻ നീ സർവ്വകാലത്തിലും

നിൻസ്നേഹം എൻ പങ്കും... (3) എൻ ആശ്വാസവും

 

നിൻസ്നേഹം എൻ പങ്കു എൻരക്ഷകനേ

മഹാപ്രളയങ്ങളാൽ ഈ ജ്വാലയെ

അസാദ്ധ്യം കെടുക്കുവാൻ ആർക്കെങ്കിലും

നിൻസ്നേഹം എൻ പങ്കും... (3) എൻ ആശ്വാസവും

 

നിൻസ്നേഹം എൻ പങ്കു എൻരക്ഷകനേ

ഞാൻ ശങ്കിക്കുന്നില്ല നിൻ ശാസനയെ

വൻശോധനയിങ്കലും ഞാൻ പുകഴും

നിൻസ്നേഹം എൻ പങ്കും... (3) എൻ ആശ്വാസവും

 

നിൻസ്നേഹം എൻ പങ്കു എൻരക്ഷകനേ

എന്നിൽ എന്തു കണ്ടു നീ സുന്ദരനേ

ഉണ്ടായില്ലെന്നിലൊരു സൗന്ദര്യവും

നിൻസ്നേഹം എൻ പങ്കും... (3) എൻ ആശ്വാസവും

 

നിൻസ്നേഹം എൻ പങ്കു എൻരക്ഷകനേ

നിൻ ദാസന്റെ സ്നേഹത്തിൻ അൽപ്പതയെ

ദൈവാത്മാവു കാണിക്കും നേരത്തിലും

നിൻസ്നേഹം എൻ പങ്കും... (3) എൻ ആശ്വാസവും

 

നിൻസ്നേഹം എൻ പങ്കു എൻരക്ഷകനേ

എൻ വാടിപ്പോകാത്തവകാശം ഇതേ

ഈ ഭൂമിയിലും നിത്യം സ്വർഗ്ഗത്തിലും

നിൻസ്നേഹം എൻ പങ്കും... (3) എൻ ആശ്വാസവും