നിൻ പാദത്തിൽ ഞാൻ വന്ദിക്കുന്നേ

നിൻ പാദത്തിൽ ഞാൻ വന്ദിക്കുന്നേ

നിൻ മഹത്വം ഞാൻ വർണ്ണിക്കുന്നേ

അത്യുന്നതൻ നീ നിസ്തുല്യനാം

അത്യാദരം ഞാൻ നമിക്കുന്നേ

 

താതൻ സവിധം വിട്ടീഭൂവിൽ

താണിറങ്ങി നീ ക്രൂശിലോളം

താഴ്ചയിലെന്നെ ഓർത്ത നിന്നെ

താഴ്മയോടെ ഞാൻ നമിക്കുന്നേ

 

നീചനാം എന്നെ വീണ്ടെടുത്ത

നിൻ മഹാസ്നേഹം അവർണ്ണ്യമാം

നൽകിടുന്നെന്നെ ഞാൻ നിനക്കായ്

നന്ദിയോടെ ഞാൻ നമിക്കുന്നേ

 

രാജാധിരാജൻ ഉന്നതൻ നീ

ദേവാധിദേവൻ വന്ദിതൻ നീ

സ്തോത്രം സ്തുതികൾ സ്വീകരിപ്പാൻ

പാത്രം നീ മാത്രം ഇന്നുമെന്നും.