നീ മതി എന്നേശുവേ

നീ മതി എന്നേശുവേ ഈ മരുഭൂയാത്രയിൽ

കൂടെ നടന്നിടുവാൻ കണ്ണീർ തുടച്ചിടുവാൻ

 

നീയല്ലാതാരുമില്ലീ നീറുന്ന ശോധനയിൽ

താങ്ങിടുവാൻ പ്രിയനേ! തള്ളരുതേഴയെന്നെ

 

ഉള്ളം കലങ്ങിടുമ്പോൾ ഉറ്റവർ മാറിടുമ്പോൾ

ഉന്നത നന്ദനനേ! ഉണ്ടെനിക്കാശ്രയം നീ

 

മാറയിൽ മാധുര്യമായ് പാറയിൽ വെള്ളവുമായ്

മാറ്റമില്ലാത്തവനായ് മറ്റാരുമില്ലിതുപോൽ

 

അന്നന്നു വേണ്ടുന്നതാം അന്നം തരുന്നവനായ്

അന്തികേയുള്ളതിനാൽ അന്ത്യം വരെ മതിയാം.