നമ്മൾക്കുലകിൽ സങ്കടമെന്തിന്നേശുവുണ്ടല്ലോ

നമ്മൾക്കുലകിൽ സങ്കടമെന്തിന്നേശുവുണ്ടല്ലോ

ആരിലുമുന്നതനായൊരു മന്നവനേശുവുണ്ടല്ലോ! യേശുവുണ്ടല്ലോ!

 

ആപത്തിൽ കൂട്ടുനിൽപ്പാൻ താപത്തിൽ പാട്ടുനൽകാൻ

ഭാരങ്ങൾ ഏറ്റുകൊൾവാൻ യേശുവുണ്ടല്ലോ

 

കല്യാണവീടതിൽ വീഞ്ഞില്ലാതെ വന്നനേരം

വെള്ളം വീഞ്ഞായ് കൊടുത്തോരേശുവുണ്ടല്ലോ

 

വിശക്കുന്ന പുരുഷാരം വിലപിക്കും വിധവയീ

വകക്കാർക്കും മതിയായോരേശുവുണ്ടല്ലോ

 

ലാസർ തൻ മരണത്തിൽ ക്ലേശിച്ച ഭവനസ്ഥർ

ആശ്വസിച്ചതിൻ മൂലമേശുവുണ്ടല്ലോ

 

പാപത്തിൻ കൂലി തന്റെ ദേഹത്തിലേറ്റു നമ്മെ

നാശത്തിൽ നിന്നു മോചിച്ചേശുവുണ്ടല്ലോ

 

മതിമാനാം നേതാവായ് മൃതിവെന്ന ജേതാവായ്

പുതുജീവദാതാവായ് യേശുവുണ്ടല്ലോ.