മമ നാവിൽ പുതുഗാനം

മമ നാവിൽ പുതുഗാനം

തരുമേശു അനുദിനം

 

ആനന്ദം കൊണ്ടു ഞാൻ സ്തുതിഗീതം പാടിടും

അവനായെന്നായുസ്സെല്ലാം ഹല്ലെലുയ്യ!

 

പാപച്ചേറ്റിൽ നിന്നുമെന്റെ പാദമുയർത്തി

പാവനമാം രക്തത്താലെൻ പാപമകറ്റി

 

ലോകമരുഭൂവിലിന്നു വേണ്ടതൊക്കെയും

തന്നുയെന്നെ ക്ഷേമത്തോടെ പോറ്റും രക്ഷകൻ

 

മാതാപിതാവുറ്റോരാദിയായോരേവരും

മാറുമെന്നാലേശുമാറാ-തെന്നെ കാത്തിടും

 

രോഗദുഃഖവേളകളിലുറ്റമിത്രമായ്

കൂടെ വന്നു സ്നേഹക്കൈയാലെന്നെ താങ്ങിടും

 

ലോകസുഖം തേടിയിനി പോകയില്ല ഞാൻ

ക്രൂശിൻ നിന്ദ നിത്യസ്വത്തെ-ന്നെണ്ണി പാർത്തിടും

 

വീണ്ടുംവരുമെന്നുരച്ചുപോയ നാഥനെ

വീണ്ടെടുപ്പിൻ ഗാനം പാടി കാത്തിരിക്കും ഞാൻ.