മഹിമയെഴും പരമേശാ!

മഹിമയെഴും പരമേശാ!

പാഹിമാം യേശുമഹേശാ!

 

നിസ്തുല സ്നേഹ സാഗരമേ, ഹാ

പ്രസ്താവ്യമേ തിരുനാമം

ക്രിസ്തോ നീ താനെൻ വിശ്രാമം

 

കാർമുകിൽ ഭീകരമായ് വരുന്നേരം

കാണ്മതോ നിയമത്തിൻ വില്ലാ-

ണായതിൽ തീരുമെൻ ഭാരം

 

നിൻ മുഖകാന്തിയെൻ മ്ളാനത നീക്കും

നിൻ മധുരാമൃതവചനം

ഖിന്നതയാകവേ പോക്കും

 

സംഗതിയില്ലിളകീടുവാൻ സ്നേഹ-

ച്ചങ്ങലയാൽ തിരുമാർവ്വോ-

ടെന്നെയിണച്ചതു മൂലം

 

താവക സന്നിധി ചേർന്നതികാലേ

ജീവനിൽ നിറഞ്ഞെഴുന്നേൽക്കും

പാവന ചിന്തകളാലെ.