കുഞ്ഞാട്ടിൻ രക്തത്തിൽ വെളുപ്പിച്ചുള്ളങ്കികൾധരിച്ചു

കുഞ്ഞാട്ടിൻ രക്തത്തിൽ വെളുപ്പിച്ചുള്ളങ്കികൾധരിച്ചു

യോർദ്ദാന്നക്കരെക്കൂടി നാം വാഴും പിരിയാതാനന്ദം

 

യോർദ്ദാന്നക്കരെ നാം (3)

കൂടും വേർപെടാതെ (3)

യോർദ്ദാന്നക്കരെ നാം

 

വിശ്വാസത്താൽ ഞാൻ കാണുന്നു സ്വർഗ്ഗീയഗേഹമിപ്പോഴേ

ദൈവം തുടയ്ക്കും നിൻകണ്ണീരെന്നുള്ള പാട്ടും കേൾക്കുന്നേൻ

 

സന്തോഷമേറും യോഗമേ! ഇമ്പമേറും സല്ലാപമേ!

പൊൻവാതിൽ തുറക്കുമ്പൊഴുതെന്താനന്ദം എന്നാത്മാവേ!

 

കർത്താവേ! വഴി കാണിക്ക പൂർണ്ണാനന്ദം ഞാൻ പ്രാപിപ്പാൻ

കണ്ണീർ തുടയ്ക്കും സ്നേഹം ഞാൻ വാഴ്ത്തിക്കൊണ്ടെന്നും പാടുമേ.