ക്രൂശുമെടുത്തിനി ഞാനെൻ

ക്രൂശുമെടുത്തിനി ഞാനെൻ യേശുവെ പിൻചെൽകയാം

പാരിൽ പരദേശിയായ് ഞാൻ മോക്ഷവീട്ടിൽ പോകയാം

 

ജീവനെൻപേർക്കായ് വെടിഞ്ഞ നാഥനെ ഞാൻ പിഞ്ചെല്ലും

എല്ലാരും കൈവിട്ടാലും കൃപയാൽ ഞാൻ പിൻചെല്ലും

 

മാനം ധനം ലോകജ്ഞാനം സ്ഥാനം സുഖമിതെല്ലാം

ലാഭമല്ലെനിക്കിനി വൻ ചേതമെന്നറിഞ്ഞു ഞാൻ

 

ദുഷ്ടരെന്നെപ്പകച്ചാലും കഷ്ടമെന്തു വന്നാലും

നഷ്ടമെത്ര നേരിട്ടാലും ഇഷ്ടമായ് ഞാൻ പിഞ്ചെല്ലും

 

ക്ലേശം വരും നേരമെല്ലാം ക്രൂശിലെൻ പ്രശംസയാം

യേശു കൂടെയുണ്ടെന്നാകിൽ തുമ്പമെല്ലാം ഇമ്പമാം

 

നിത്യരക്ഷ ദാനം ചെയ്ത ദിവ്യ സ്നേഹമോർക്കുകിൽ

ഏതു കഷ്ടത്തേയും താണ്ടി അന്ത്യത്തോളം പോയിടാം

 

ദൈവത്തിൻ പരിശുദ്ധാത്മാവെന്നിൽ വാസം ചെയ്കയാൽ

ക്ലേശമെന്തിനവനെന്നെ ഭദ്രമായി കാത്തിടും.