ക്രിസ്തുവിൻ സേനാവീരരേ!

ക്രിസ്തുവിൻ സേനാവീരരേ!

ഉയർത്തിടുവിൻ കൊടിയെ

ധീരരായ് പോരാടിടാംകർത്തൻ വേല ചെയ്തിടാം

ജയഗീതം പാടി ഘോഷിക്കാം

 

പോക നാം പോക നാം

ക്രിസ്തുവിന്റെ പിമ്പേ പോക നാം

 

സത്യപാത കാട്ടിത്തന്നിടും

നീതിമാർഗ്ഗമോതിത്തന്നിടും

ക്രൂശിന്റെ സാക്ഷിയായ് ധീരപടയാളിയായ്

ക്രിസ്തുവിന്നായ് യുദ്ധം ചെയ്തിടാം

 

കണ്ണുനീർ തുടച്ചു നീക്കിടും

ആശ്രിതർക്കാലംബമേകിടും

ജീവനെ വെടിഞ്ഞു ലോക ഇമ്പം വെറുത്തു

ക്രിസ്തുവിന്നായ് പോർ ചെയ്തിടുക

 

പാപികൾക്കു രക്ഷയേകിടും

രോഗികൾക്കു സൗഖ്യം നൽകിടും

പാപത്തെ വെറുത്തും തൻഹിതം നാം ചെയ്തും

രക്ഷകന്റെ പിമ്പേ പോയിടാം.